എടവക പ്രാഥമിക ആരോഗ്യ കേന്ദ്രവും തോണിച്ചാൽ ഇടവകയും ചേർന്ന് കോവിഡ് വാക്‌സിനേഷൻ ക്യാമ്പ് തോണിച്ചാൽ സെന്റ് സെബാസ്ററ്യൻസ് സൺഡേ സ്കൂളിൽ നടത്തി. എടവക ഗ്രാമപഞ്ചായത് 7 ആം വാർഡ് മെമ്പർ ലിസ്സി ജോൺ ഉദ്ഘടാനം ചെയ്തു. എടവക പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോ: റിഷ്ണ വാക്‌സിനേഷൻ ബോധവത്കരണം നടത്തി.ക്യാമ്പിൽ 174 പേർ വാക്‌സിനേഷൻ സ്വീകരിച്ചു.രണ്ടാം ഡോസ് സ്വീകരിക്കുന്നതിനുള്ള സൗകര്യം ഇവിടെ തന്നെ ഒരുക്കുവാൻ ശ്രമിക്കുമെന്നു ക്യാമ്പിന് നേതൃത്വം കൊടുത്ത കെ സി വൈ എം പ്രതിനിധികൾ പറഞ്ഞു. പ്രസിഡന്റ് അജയ് മുണ്ടക്കൽ, വൈസ് പ്രസിഡന്റ് അനുപമ പൊട്ടനാനിക്കൽ , ഷിനു വടകര, നിതിൻ തകരപ്പള്ളി, സോനാ തോപ്പിൽ,ജെസ്‌ന മണ്ഡപത്തിൽ തുടങ്ങിയവർ നേതൃത്വം നൽകി. ഫാ. ജസ്റ്റിൻ മുത്താനിക്കാട്ട് സ്വാഗതവും കൈക്കാരൻ ജോയി കട്ടക്കയം നന്ദിയും പറഞ്ഞു
Comments are closed.