സ്‌കോളര്‍ഷിപ്പ് അപേക്ഷ ക്ഷണിച്ചു

സ്‌കോളര്‍ഷിപ്പ് അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് ഡെവലപ്മെന്റ് പദ്ധതി പ്രകാരം 2021-22 വര്‍ഷം മുതല്‍ സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നതിന് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 2020-21 അദ്ധ്യയന വര്‍ഷം 4,7 ക്ലാസുകളില്‍ നിന്ന് വിജയിച്ച സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ പഠിക്കുന്ന എല്ലാ വിഷയങ്ങള്‍ക്കും ഇ+ എങ്കിലും ഗ്രേഡ് ലഭിച്ചവര്‍ക്ക് അപേക്ഷിക്കാം. കലാ കായിക മത്സരങ്ങളില്‍ സംസ്ഥാന, ജില്ലാ തലങ്ങളില്‍ ഉയര്‍ന്ന സ്ഥാനങ്ങള്‍ നേടിയവര്‍ക്ക് മാനദണ്ഡാനുസൃതമുള്ള പരിഗണന ലഭിക്കും. നിര്‍ദിഷ്ട മാതൃകയിലുള്ള അപേക്ഷ,ജാതി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ് (ഒരു ലക്ഷം രൂപയില്‍ കവിയരുത്). പരീക്ഷയില്‍ ഓരോ വിഷയത്തിനും നേടിയ ഗ്രേഡ് സംബന്ധിച്ച ഹെഡ്മാസ്റ്ററുടെ സാക്ഷ്യപത്രം എന്നിവ സഹിതം ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളില്‍ ലഭ്യമാക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയ്യതി ആഗസ്റ്റ് 20. ഫോണ്‍. 04936 203824.

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More