പാലക്കാട്: എഞ്ചിനിയറിംഗ് പ്രവേശന പരീക്ഷകളുടെ ഫലം വരാനിരിക്കെ വിവിധ ബ്രാഞ്ചുകളുടെ സാധ്യതകളും പഠന വിഷയങ്ങളും വേണ്ട അഭിരുചികളും സംബന്ധിച്ചു പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികൾക്കായി കൗൺസിലിംഗ്, പാലക്കാട് എൻ. എസ്. എസ് എഞ്ചിനിയറിംഗ് കോളേജിലെ പൂർവ്വ വിദ്യാർത്ഥി സംഘടന ‘ദർശന’ആണ് ഇന്നും നാളെയും മറ്റന്നാളുമായി വിധഗ്ദ്ധ അധ്യാപകർ നയിക്കുന്ന ഒാൺ ലൈൻ കൗൺസിലിംഗ് കോഴ്സ് എക്സ്പോളർ 2021 ഒരുക്കുന്നത്. ഇന്ന് മെക്കാനിക്കൽ എഞ്ചിനിയറിംഗും കെമിക്കൽ എഞ്ചിനിയറിംഗും നാളെ ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനിയറിംഗും, ഇലക്ട്രോണിക്സ് &കമ്മ്യൂണിക്കേഷൻ എഞ്ചിനിയറിംഗും മറ്റന്നാൾ കമ്പ്യൂട്ടർ സയൻസും ആർക്കിടെക്ച്ചറും സിവിൽ എഞ്ചിനിയറിംഗും ബയോടെക്നോളജിയും എന്നിങ്ങനെയാണ് കൗൺസിലിംഗ്.
https://us02web.zoom.us/j/81768787671
എന്ന ലിങ്കിൽ സൂം മീറ്റിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പങ്കെടുക്കാം. ദർശന സൊസൈറ്റിയുടെ യൂടൂബ് ചാനലിലും കൗൺസിലിംഗ് വീഡിയോ ലഭ്യമാകും. 9446977289, 9495806844
Comments are closed.