മിഷന്‍ +1
സമ്പൂര്‍ണ്ണ ഏകജാലക രജിസ്‌ട്രേഷന്‍ ജില്ലയായി വയനാട്
11373 കുട്ടികള്‍ അപേക്ഷ സമര്‍പ്പിച്ചു
ജില്ലയില്‍ ഹയര്‍ സെക്കണ്ടറി ഏകജാലക പ്രവേശനത്തിന് സഹായമൊരു ക്കുക, ജില്ലയില്‍ പത്താംതരം പൂര്‍ത്തീകരിച്ച മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പ്ലസ് വണ്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന് പിന്തുണയൊരുക്കുക, പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ സമ്പൂര്‍ണ്ണ പ്രവേശനം ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തോടെ ജില്ലാ പഞ്ചായത്തിന്റെ പിന്തുണയോടെ ജില്ലയില്‍ നടപ്പിലാക്കിയ മിഷന്‍ +1 പദ്ധതി ലക്ഷ്യം കണ്ടു.
ജില്ലയില്‍ സേ പരീക്ഷയുള്‍പ്പടെ വിജയിച്ച 11572 കുട്ടികളില്‍ 11373 വിദ്യാര്‍ത്ഥികളും ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി, റസിഡന്‍ഷ്യല്‍ വിദ്യാലയങ്ങള്‍ എന്നിവിടങ്ങളില്‍ അപേക്ഷ സമര്‍പ്പിച്ചു. അപേക്ഷ സമര്‍പ്പിക്കാത്ത 199 കുട്ടികളില്‍ 57 പേര്‍ വിവിധ തരത്തിലുള്ള മതപഠനങ്ങള്‍ക്കായി പോയവരും, 111 പേര്‍ മറ്റ് ജില്ലകളില്‍ അല്ലെങ്കില്‍ മറ്റ് കോഴ്‌സുകളില്‍ പ്രവേശനം നേടിയവരോ ആണ്. ജില്ലയില്‍ ആകെ 31 വിദ്യാര്‍ത്ഥികളാണ് അപേക്ഷിക്കാത്തവര്‍. അപേക്ഷ സമര്‍പ്പണം ആരംഭിച്ചപ്പോള്‍ മുതല്‍ നടത്തിയ ചിട്ടയായ പ്രവര്‍ത്തനമാണ് പദ്ധതി വിജയത്തിലേക്ക് എത്താന്‍ കാരണമായത്. വ്യക്തിപരമായി കുട്ടികളെ കണ്ടെത്തി പരിശോധിക്കാന്‍ കഴിഞ്ഞതാണ് പദ്ധതിയുടെ ഏറ്റവും പ്രധാന നേട്ടം. അപേക്ഷ സമര്‍പ്പണം നടത്താതുമൂലവും, തെറ്റായ അപേക്ഷ സമര്‍പ്പണം മൂലവും അഡ്മിഷന്‍ നഷ്ടപ്പെടുന്ന സ്ഥിതി ഈ വര്‍ഷം ഒഴിവാക്കാന്‍ സാധിക്കുമെന്നതാണ് പദ്ധതിയുടെ നേട്ടം. ട്രയല്‍ അലോട്ട്‌മെന്റ് ആരംഭിക്കുമ്പോള്‍ തെറ്റ് തിരുത്തുന്നതിനും, വിവരങ്ങള്‍ കൂട്ടി ചേര്‍ക്കുന്നതിനും വിദ്യാലയങ്ങളില്‍ ഹെല്‍പ്പ് ഡസ്‌കുകളുടെ സേവനവും സജ്ജമാകും.
പൊതു വിദ്യാഭ്യാസ വകുപ്പ് ഹയര്‍ സെക്കണ്ടറി വിഭാഗം കരിയര്‍ ഗൈഡന്‍സ് ആന്റ് അഡോളസെന്റ് കൗണ്‍സിലിംഗ് സെല്ലിന്റെ നേതൃത്വത്തില്‍ നാഷണല്‍ സര്‍വീസ് സ്‌കീം, കൈറ്റ് വയനാട്, പൊതുവിദ്യാഭ്യാസ വകുപ്പ് നാഷണല്‍ സര്‍വ്വീസ് സ്‌കീം കൈറ്റ് വയനാട് പട്ടികവര്‍ഗ്ഗ വികസന വകുപ്പ്, എസ്.എസ്.കെ, എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി ലക്ഷ്യം കണ്ടത്. ജില്ലയിലെ ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കണ്ടറി ഐ.ടി. കോഡിനേറ്റര്‍മാര്‍, കരിയര്‍, സൗഹൃദ, എന്‍ എസ്.എസ്.അധ്യാപകര്‍, പട്ടിക വര്‍ഗ്ഗ വകുപ്പ് ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, സി.ആര്‍.സി. കോഡിനേറ്റര്‍മാര്‍, പ്രമോട്ടര്‍മാര്‍, കമ്മിറ്റഡ് സോഷ്യല്‍ വര്‍ക്കര്‍മാര്‍, യുവജന സംഘടനകള്‍, അധ്യാപക സംഘടനകള്‍ സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവരുടെ പൂര്‍ണ്ണ പിന്തുണയും ഉണ്ടായിരുന്നു.
Comments are closed.