K-DISC – യങ് ഇന്നവേറ്റേഴ്‌സ് പ്രോഗ്രാമിൻ്റെ (YIP) 2021 -2024 ഘട്ടം ഇൻസ്‌റ്റിട്യൂഷ നൽ രെജിസ്ട്രേഷൻ ആരംഭിച്ചു

K-DISC – യങ് ഇന്നവേറ്റേഴ്‌സ് പ്രോഗ്രാമിൻ്റെ (YIP) 2021 -2024 ഘട്ടം ഇൻസ്‌റ്റിട്യൂഷനൽ രെജിസ്ട്രേഷൻ ആരംഭിച്ചു.

കേരള ഡെവലപ്പ്മെന്റ് ആൻഡ് ഇന്നോവഷൻ സ്ട്രാറ്റജി കൗൺസിൽ (K-DISC) സംഘടിപ്പിക്കുന്ന യങ് ഇന്നവേറ്റേഴ്‌സ് പ്രോഗ്രാമിൻ്റെ (YIP) 2021 -2024 ഘട്ടം ഇൻസ്‌റ്റിട്യൂഷനൽ രെജിസ്ട്രേഷൻ ഇപ്പോൾ നടന്നു കൊണ്ടിരിക്കുകയാണ്.

13 വയസിനും 35 വയസിനും മദ്ധ്യേ പ്രായമുള്ള, പുത്തൻ ആശയങ്ങൾ ഉള്ള വിദ്യർഥികൾക്ക് അവരുടെ നൂതന ആശയങ്ങൾ പങ്കു വയ്ക്കാനും അത് പ്രാവർത്തികമാക്കാനും പ്രചോദനം നൽകുന്ന പദ്ധതി ആണ് YIP.

മൂന്നു വർഷം നീണ്ടുനിൽക്കുന്ന ഒരു പദ്ധതിയാണിത്. ഈ കാലയളവിൽ തെരഞ്ഞെടുക്കുന്ന കുട്ടികൾക്ക് അവരുടെ ആശയങ്ങൾ പ്രാവർത്തികമാക്കാൻ വേണ്ട മെന്ററിങ് സാമ്പത്തിക സാങ്കേതിക സഹായങ്ങൾ തുടങ്ങിയവ വിവിധ ഘട്ടങ്ങളിൽ ലഭിക്കും. രണ്ടുമുതൽ അഞ്ചുവരെയുള്ള ടീമുകളായി ആണ് കുട്ടികൾ ഈ പ്രോഗ്രാമിലേക്ക് രജിസ്റ്റർചെയ്യേണ്ടത്. യങ് ഇന്നവേറ്റേഴ്‌സ് പ്രോഗ്രാമിൻ്റെ 2021 -2024 ഘട്ടത്തിൻറെ ഉദ്ഘാടനം 2021 ആഗസ്റ്റ് 18 ന് ബഹുമാനപ്പെട്ട വിദ്യാഭ്യാസ വകുപ്പ് മന്ത്രി ജി ശിവൻകുട്ടി നിർവഹിച്ചു.

ജില്ലാതല മൂല്യനിർണയത്തിൽ വിജയിക്കുന്ന കുട്ടികൾക്ക് 25,000 രൂപയും സംസ്ഥാന മൂല്യനിർണയത്തിൽ വിജയിക്കുന്ന കുട്ടികൾക്ക് 50,000 രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ സംസ്ഥാന തലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവർക്ക് അവരുടെ ആശയങ്ങൾ വിജയകരമായി പൂർത്തിയാക്കുന്നതിന് മൂന്നു വർഷം അവർക്ക് ആവശ്യമായ മെന്ററിംഗ് സാമ്പത്തിക സഹായങ്ങൾ എന്നിവ നൽകുന്നതാണ്. ഇതിനുപുറമെ ഏറ്റവും കൂടുതൽ കുട്ടികൾ യങ്ഇന്നവേറ്റേഴ്‌സ് പ്രോഗ്രാമിൽ രജിസ്റ്റർ ചെയ്യുന്ന സ്ഥാപനത്തിനും ആകർഷകമായ സമ്മാനങ്ങൾ നൽകുന്നതാണ്.

രജിസ്ട്രേഷൻ ആരംഭിക്കുന്നതിനു മുൻപായി തങ്ങളുടെ സ്ഥാപനം ഇതിനോടകം YIP ഇൽ രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്നുറപ്പു വരുത്തേണ്ടതുണ്ട്. ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും നിർബന്ധമായും YIPയിൽ രജിസ്റ്റർ ചെയ്യേണ്ടതാണ് .

കൂടുതൽ അന്വേഷണങ്ങൾക്കു കെ-ഡിസ്ക് ജില്ലാ പ്രോഗ്രാം എക്സിക്യൂട്ടീവ് : അനു ജോസഫ് – 8089695943, ജാനകിരാമൻ – 8681074380 എന്നിവരുമായി ബന്ധപ്പെടാം.

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More