കോഫീ ബോർഡ് മാനന്തവാടി 2021-22 ലെ കുരുമുളക് ദർഘാസ് പരസ്യം
കോഫീ ബോർഡിന് മാനന്തവാടി കുഴിനിലത്തുളള മാതൃകാ കാപ്പിതോട്ടത്തിലെ പാകമായ കുരുമുളക് പാട്ടത്തിന് എടുക്കുന്നതിന് താല്പര്യമുളളവരിൽ നിന്ന് മുദ്രവച്ച കവറിൽ ദർഘാസുകൾ ക്ഷണിക്കുന്നു. ദർഘാസുകൾ സീനിയർ ലൈസൺ ഓഫീസർ, കോഫീ ബോർഡ് മാനന്തവാടി എന്ന വിലാസത്തിൽ ജനുവരി 28 ന് ഉച്ചക്ക് 2.00 മണിക്ക് മുമ്പായി ലഭിച്ചിരിക്കേണ്ടതാണ്. പരസ്യ ലേലം ഉച്ചക്ക് 3.00 മണിക്ക് കുഴിനിലം ഓഫീസിൽ നടക്കും. ദർഘാസ് ഫോമിനും മറ്റു നിബന്ധനകൾ അറിയുന്നതിനുമായി ശനി, ഞായർ ഒഴികെയുളള പ്രവർത്തിദിനങ്ങളിൽ ലൈസൺ ഓഫീസുമായി ബന്ധപ്പെടുക.
ഫോൺ – 04935 240203, മൊബൈൽ – 9497079776
Comments are closed.