നൂതന ആശയങ്ങൾ പങ്കു വയ്ക്കാനും  പ്രാവർത്തികമാക്കാനും പ്രചോദനം നൽകി YIP. :രെജിസ്ട്രേഷനുള്ള അവസാനതീയതി ഫെബ്രുവരി 15 .

നൂതന ആശയങ്ങൾ പങ്കു വയ്ക്കാനും  പ്രാവർത്തികമാക്കാനും പ്രചോദനം നൽകി YIP. :രെജിസ്ട്രേഷനുള്ള അവസാനതീയതി ഫെബ്രുവരി 15 .

കേരളസർക്കാർ രൂപീകരിച്ച തന്ത്രപരമായ ഒരുതിങ്ക്-ടാങ്കും ഉപദേശകസമിതിയുമാ ണ്കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജി കൌൺസിൽ (കെ-ഡിസ്ക്). കേരള സർക്കാരിന്റെ ആസൂത്രണ സാമ്പത്തികകാര്യ വകുപ്പിന്കീഴിൽ 2018 മാർച്ച് 24നു പ്രവർത്തനമാരംഭിച്ച കെ-ഡിസ്‌ക്, 2021 മെയ് 4നു ബഹുമാനപ്പെട്ട മുഖ്യമന്ത്രി ചെയർമാനും ബഹുമാനപ്പെട്ട ധനമന്ത്രി വൈസ്ചെയർമാനുമായ സൊസൈറ്റി ആയി പുനഃസംഘടിപ്പിച്ചു. കേരള ഡെവലപ്പ്മെന്റ് ആൻഡ്  ഇന്നോവഷൻ സ്ട്രാറ്റജി കൗൺസിൽ (K-DISC) സംഘടിപ്പിക്കുന്ന യൗങ് ഇന്നവേറ്റേഴ്‌സ്  പ്രോഗ്രാമിനൻറെ(YIP) 2021 -2024 ഘട്ടത്തിന്റെ ഐഡിയ രെജിസ്ട്രേഷൻ ഇപ്പോൾ നടന്നു കൊണ്ടിരിക്കുകയാണ്. 13 വയസിനും 35വയസിനും മദ്ധ്യേ പ്രായമുള്ള പുത്തൻ ആശയങ്ങൾഉള്ള വിദ്യർഥികൾക്ക് അവരുടെ  നൂതന ആശയങ്ങൾ പങ്കു വയ്ക്കാനും  അത് പ്രാവർത്തികമാക്കാനും പ്രചോദനം നൽകുന്ന പദ്ധതി ആണ് YIP.മൂന്നു വർഷം നീണ്ടുനിൽക്കുന്ന  ഒരു പദ്ധതിയാണിത്. ഈ കാലയളവിൽ തെരഞ്ഞെടുക്കുന്ന കുട്ടികൾക്ക്  അവരുടെ ആശയങ്ങൾ പ്രാവർത്തികമാക്കാൻ വേണ്ട മെന്ററിങ്  സാമ്പത്തിക സാങ്കേതിക സഹായങ്ങൾ തുടങ്ങിയവ വിവിധ ഘട്ടങ്ങളിൽ ലഭിക്കും. രണ്ടുമുതൽ അഞ്ചുവരെയുള്ള ടീമുകളായി ആണ്  കുട്ടികൾ ഈ പ്രോഗ്രാമിലേക്ക് രജിസ്റ്റർചെയ്യേണ്ടത്. ജില്ലാതല മൂല്യനിർണയത്തിൽ വിജയിക്കുന്ന കുട്ടികൾക്ക്  25,000 രൂപയും സംസ്ഥാന മൂല്യനിർണയത്തിൽ വിജയിക്കുന്ന കുട്ടികൾക്ക് 50,000 രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ സംസ്ഥാന തലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവർക്ക് അവരുടെ ആശയങ്ങൾ വിജയകരമായി പൂർത്തിയാക്കുന്നതിന് മൂന്നു വർഷം അവർക്ക് ആവശ്യമായ മെന്ററിങ് സാമ്പത്തിക സഹായങ്ങൾ എന്നിവ നൽകുന്നതാണ്. ഇതിനുപുറമെ ഏറ്റവും കൂടുതൽ കുട്ടികൾ യൗങ് ഇന്നവേറ്റേഴ്‌സ്  പ്രോഗ്രാമിൽ  രജിസ്റ്റർ ചെയ്യുന്ന സ്ഥാപനത്തിനും ആകർഷകമായ സമ്മാനങ്ങൾ   നൽകുന്നതാണ്.

YIP  2020 ൽ വയനാട്ടിൽ നിന്നും ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ്, തലപ്പുഴ,കേരള വെറ്റിനറി ആൻഡ് അനിമൽ സയൻസ് യൂണിവേഴ്സിറ്റി, പൂക്കോട്,എം എസ് സ്വാമിനാഥൻ റിസർച്ച് ഫൌണ്ടേഷൻ, പുത്തൂർവയൽ റീജിയണൽ അഗ്രിക്കൾച്ചർ റിസർച്ച് സ്റ്റേഷൻ അമ്പലവയൽ എന്നീ ടീമുകൾ സംസ്ഥാനതല വിജയികളായി.

കുറിപ്പ്

1) YIP രെജിസ്ട്രേഷൻനുഉള്ള അവസാനതീയതി ഫെബ്രുവരി 15 ആണ്.

2)കുട്ടികൾക്ക്YIPയെകുറിച്ച് വെബ്ബിനാർ ആവശ്യമാണെങ്കിൽ ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കു ജില്ലയിൽ ഉള്ള പ്രോഗ്രാം എക്സിക്യൂട്ടീവ്നെ കോൺടാക്ട്ചെയ്യാവുന്നതാണ്.

കൂടുതൽ അന്വേഷണങ്ങൾക്കു ഫോണ്- 8089695943  (അനു ജോസഫ് ,കെഡിസ്ക്ജില്ലാ പ്രോഗ്രാം എക്സിക്യൂട്ടീവ്)

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More