എം.കെ.കൃഷ്ണകുമാർ ബോഡി ബിൽഡിഗ് അസോസിയേഷൻ ഓഫ് കേരളയുടെ സംസ്ഥാന ജനറൽ സെക്രട്ടറി.
ബോഡി ബിൽഡിഗ് അസോസിയേഷൻ ഓഫ് കേരളയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായി എം.കെ.കൃഷ്ണകുമാർ തിരഞ്ഞെടുക്കപ്പെട്ടു. മാനന്തവാടി സ്വദേശിയായ കൃഷ്ണകുമാർ. 41 വർഷം മുൻപ് ജി.വി.രാജ അവാർഡ് വയനാട്ടിലെത്തിച്ച കൃഷ്ണകുമാർ അന്തർദേശീയ ബോഡി ബിൽഡറും റഫറിയും കൂടിയാണ്. സതേൺ റെയിൽവേയുടെയും ഇന്ത്യൻ റയിൽവേയുടെയും ബോഡിബിൽഡിംഗ് ടീമിന്റെ പരിശീലകനുമായിരുന്നു. ജില്ലയിൽ ഇത് ആദ്യമായാണ് ബോഡി ബിൽഡിംഗിൽ ജനറൽ സെക്രട്ടറി സ്ഥാനം ലഭിക്കുന്നത്.
Comments are closed.