ജില്ലയില്‍ 1379 പേര്‍ക്ക് കൂടി കോവിഡ്
വയനാട് ജില്ലയില്‍ ഇന്ന് (28.01.22) 1379 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 799 പേര്‍ രോഗമുക്തി നേടി. 21 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 1377 പേർക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതിനുപുറമെ വിദേശത്ത് നിന്ന് വന്ന 2 പേർക്കും രോഗം സ്ഥിരീകരിച്ചു .
ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 148653 ആയി. 139489 പേര്‍ രോഗമുക്തരായി. നിലവില്‍ 7021 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 6733 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 764 കോവിഡ് മരണം ജില്ലയില്‍ ഇതുവരെ സ്ഥിരീകരിച്ചു. പുതുതായി നിരീക്ഷണത്തിലായ 1422 പേര്‍ ഉള്‍പ്പെടെ ആകെ 13680 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ നിന്ന് 2201 സാമ്പിളുകള്‍ ഇന്ന് പരിശോധനയ്ക്ക് അയച്ചു. നിലവില്‍ ജില്ലയില്‍ 10 ആക്റ്റീവ് കോവിഡ് ക്ലസ്റ്ററാണ് ഉളളത്.
Comments are closed.