ബോധവല്‍കരണ പരിപാടിയും സമ്മാനദാനവും നടത്തി
ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി വനിത ശിശു വികസന വകുപ്പിന്റെയും സഖി വണ്‍സ്റ്റോപ്പ് സെന്ററിന്റെയും ആഭിമുഖ്യത്തില്‍ ബോധവല്‍കരണ പരിപാടിയും സമ്മാനദാനവും നടത്തി. ദേശീയ ബാലിക ദിനത്തിന്റെ ഭാഗകമായി നടത്തിയ ലളിതഗാന മത്സരത്തിലെ വിജയികള്‍ക്കാണ് സമ്മാനം നല്‍കിയത്. വനിത ശിശുവികസന വകുപ്പിന്റെയും സഖി വണ്‍ സ്റ്റോപ്പ് സെന്ററിന്റെയും സേവനങ്ങള്‍ അടങ്ങിയ പോസ്റ്ററും ക്യാരി ബാഗും പ്രകാശനം ചെയ്തു.
ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. വനിത ശിശു വികസന ഓഫീസര്‍ കെ.വി ആശമോള്‍ അധ്യക്ഷത വഹിച്ചു. വനിത പ്രൊട്ടക്ഷന്‍ ഓഫീസര്‍ എ.നിസ്സ, ഐ.സി.ഡി.എസ് സെല്‍ സീനിയര്‍ സൂപ്രണ്ട് വി.സി സത്യന്‍, എം.എസ് കെ വെല്‍ ഫെയര്‍ ഓഫീസര്‍ നിഷ വര്‍ഗീസ്, ബിന്റ വില്‍സണ്‍ എന്നിവര്‍ സംസാരിച്ചു.
Comments are closed.