കടാശ്വാസ കമ്മീഷന്‍ അനുവദിച്ച കര്‍ഷകരുടെ ബാധ്യതാ തുക കൈമാറി 238 പേര്‍ക്കായി 93.69 ലക്ഷം രൂപ അനുവദിച്ചു
കടാശ്വാസ കമ്മീഷന്‍ അനുവദിച്ച കര്‍ഷകരുടെ ബാധ്യതാ തുക കൈമാറി
238 പേര്‍ക്കായി 93.69 ലക്ഷം രൂപ അനുവദിച്ചു
കേരള കാര്‍ഷിക കടാശ്വാസ കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത കര്‍ഷകരുടെ ബാധ്യതാ തുക ബന്ധപ്പെട്ട ബാങ്കുകള്‍ക്ക് കൈമാറി. വയനാട് ജില്ലയിലെ അഞ്ച് സഹകരണ സംഘങ്ങള്‍ക്കായി 93,68,975 രൂപയാണ് സഹകരണ വകുപ്പു മുഖേന കൈമാറിയത്. ആകെ 238 കര്‍ഷകരുടെ ബാധ്യതയാണ് വീട്ടുക. തുക കര്‍ഷകരുടെ വായ്പാ കണക്കുകളിലേക്ക് വരവ് വെക്കും.
തരുവണ സര്‍വീസ് സഹകരണ ബാങ്ക് (20 പേര്‍ക്ക് 3,68,375 രൂപ), സുല്‍ത്താന്‍ ബത്തേരി സര്‍വീസ് സഹകരണ ബാങ്ക് (143 പേര്‍ക്ക് 53,39,300 രൂപ), പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്ക് (15 പേര്‍ക്ക് 5,25,3753,68,375 രൂപ), വൈത്തിരി പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക് (52 പേര്‍ക്ക് 26,43,925 രൂപ), സുല്‍ത്താന്‍ ബത്തേരി പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക് (8 പേര്‍ക്ക് 4,92,000 രൂപ) എന്നിങ്ങനെയാണ് തുക അനുവദിച്ചത്.
Comments are closed.