വയനാട് ജില്ലാ പഞ്ചായത്തിന് രാഹുല്‍ ഗാന്ധി എം.പിയുടെ അനുമോദനം
കേന്ദ്ര ധനകാര്യ കമ്മീഷന്റെ 2022-23 സാമ്പത്തിക വര്‍ഷത്തെ ഗ്രാന്റിന് ഇ-ഗ്രാം സ്വരാജ് പോര്‍ട്ടലില്‍ പദ്ധതി സമര്‍പ്പിച്ച് അംഗീകാരം നേടിയ രാജ്യത്തെ ആദ്യ ജില്ലാ പഞ്ചായത്തായ വയനാട് ജില്ലാ പഞ്ചായത്തിന് രാഹുല്‍ ഗാന്ധി എം.പിയുടെ അനുമോദനം. കേരളത്തില്‍ പദ്ധതി സമര്‍പ്പിച്ച് അംഗീകാരം നേടിയ ആദ്യത്തെ തദ്ദേശസ്വയംഭരണ സ്ഥാപനവും വയനാട് ജില്ലാ പഞ്ചായത്താണ്. രാഹുല്‍ ഗാന്ധി എം.പിയുടെ അനുമോദന പത്രം ടി.സിദ്ദീഖ് എം.എല്‍.എ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരക്കാറിന് കൈമാറി.
ജില്ലാ പഞ്ചായത്ത് ഭരണസമിതിയുടെയും ജീവനക്കാരുടെയും ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനമാണ് ഈ നേട്ടത്തിന്റെ കാരണമെന്ന് രാഹുല്‍ ഗാന്ധി എം.പി അനുമോദന പത്രത്തില്‍ വ്യക്തമാക്കി. ചടങ്ങില്‍ ജില്ലാ പഞ്ചായത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്‍ എം. മുഹമ്മദ് ബഷീര്‍, മെമ്പര്‍ മീനാക്ഷി രാമന്‍, സെക്രട്ടറി പി.സി മജീദ്, ക്ലാര്‍ക്ക് ജയപ്രകാശ് എന്നിവര്‍ പങ്കെടുത്തു.
Comments are closed.