ഹരിതോർജ്ജ വികസനത്തിന്റെ ഭാഗമായി ക്ളീൻ എനർജി ഇൻകുബേഷൻ സെന്റർ സ്ഥാപിക്കുന്നതിനായി കേരളസർക്കാരും ക്ളീൻ എനർജി ഇന്റർനാഷണൽ ഇൻകുബേഷൻ സെന്ററും (സി.ഇ. ഐ.ഐ.സി) ധാരണാ പത്രത്തിൽ ഒപ്പിട്ടു.
ഹരിതോർജ്ജ വികസനത്തിന്റെ ഭാഗമായി ക്ളീൻ എനർജി ഇൻകുബേഷൻ സെന്റർ സ്ഥാപിക്കുന്നതിനായി കേരളസർക്കാരും ക്ളീൻ എനർജി ഇന്റർനാഷണൽ ഇൻകുബേഷൻ സെന്ററും (സി.ഇ. ഐ.ഐ.സി) ധാരണാ പത്രത്തിൽ ഒപ്പിട്ടു. ലോകോത്തര നിലവാരത്തിലുള്ള ഒരു ക്ലീൻ എനർജി ഇൻകുബേഷൻ സെന്റർ കേരളത്തിൽ സ്ഥാപിക്കുക എന്നതാണ് ഈ സഹകരണത്തിന്റെ പ്രധാന ലക്ഷ്യം
ഹരിതോർജ്ജ രംഗത്ത് ഗവേഷണ – വികസന പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുകയും ഇതിനായി സ്റ്റാർട്ട് അപ് സംരഭങ്ങളെ പ്രോത്സാഹിപ്പിക്കുകയും അതു വഴി ഊർജ്ജകാര്യക്ഷമത ഉയർത്തുകയും മൊത്തം ഊർജ്ജോല്പാദനത്തിൽ ഹരിതോർജ്ജത്തിന്റെ തോത് വർദ്ധിപ്പിക്കുകയുമാണ് സെന്ററിന്റെ ലക്ഷ്യം.
ബയോടെക്നോളജി ഇൻഡസ്ട്രി റിസർച്ച് അസിസ്റ്റൻസ് കൗൺസിൽ (BIRAC), റ്റാറ്റാ പവർ ഡൽഹി ഡിസ്ട്രിബൂഷൻ ലിമിറ്റഡ് എന്നിവയുടെ പിന്തുണയോടെ കേന്ദ്ര സർക്കാരും ടാറ്റ ട്രസ്റ്റും ചേർന്ന് നടത്തി വരുന്ന സംരഭമാണ് ക്ലീൻ എനർജി ഇന്റർനാഷണൽ ഇൻകുബേഷൻ സെന്റർ (CEIIC).ക്ളീൻ എനർജി ഇൻകുബേറ്റർ സംരഭകർക്ക്ലബോറട്ടറി മുതൽ വിപണി വരെയുള്ള സഹായം നൽകുക എന്നതാണ് സെന്ററിന്റെ ലക്ഷ്യം.ഊർജ്ജ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളും കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിലും (K-DISC) ക്ലീൻ എനർജി ഇന്റർനാഷണൽ ഇൻകുബേഷൻ സെന്ററുമായി ചേർന്നാണ് ഇൻക്യൂബേഷൻ സെന്റർ സ്ഥാപിക്കുവാൻ ഉദ്ദേശിക്കുന്നത്.
ധാരണാ പത്രം നിലവിൽ വരുമ്പോൾ, കേരള സർക്കാർ ലക്ഷ്യമിട്ടിരിക്കുന്ന ഗ്രീൻ എനർജി മിഷൻ, സ്റ്റാർട്ട് അപ് മിഷൻ തുടങ്ങിയ പരിപാടികളിലും സംരംഭങ്ങളിലും ഉൾപ്പെടുത്താവുന്ന നൂതനവും സുസ്ഥിരവുമായ സാങ്കേതികവിദ്യകളുടെ മേഖലകളിൽ സഹകരിച്ച് പ്രവർത്തിക്കുന്നതാണ്.വൈദ്യുതി മേഖലയിലെ സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനും നൂതന സാങ്കേതിക വിദ്യകളുമായി ബന്ധപ്പെട്ട സംരംഭങ്ങൾ വിന്യസിക്കാനും ഇത് കേരളത്തെ സഹായിക്കും.സഹകരണം നിലവിൽ വരുന്നതോടെ കൃഷിയിടങ്ങൾക്കും ചെറുകിട സംരംഭകർക്കും കുറഞ്ഞ വിലയിൽ ഇടതടവില്ലാതെ വൈദ്യുതി എത്തിക്കാനുള്ള നൂതന സാങ്കേതിക വിദ്യകളും മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിൽ സൗരോർജ നിലയങ്ങളിൽ നിന്നും ഉത്പാദിപ്പിക്കുന്ന വൈദ്യുതി പകൽ സമയങ്ങളിൽ ഉപയോഗിച്ച് തീർക്കേണ്ടതിനാൽ ഡിമാൻഡ് കൂടി നിൽക്കുന്ന അവസരങ്ങളിൽ പ്രയോജനപ്പെടുത്തുവാൻ സാധിക്കുന്നില്ല. ഇതിനായി ബാറ്ററി സ്റ്റോറേജ് സിസ്റ്റം നിലവിൽ വരേണ്ടത് അത്യാവശ്യമാണ്. ഇതിനായുള്ള സാങ്കേതിക വിദ്യകൾ വികസിപ്പിക്കുന്നതിനും സഹകരണം സഹായകമാകും എന്നു പ്രതീക്ഷിക്കുന്നു.
സംസ്ഥാനത്ത് നിലവിൽ ഈ മേഖലയിൽ പ്രവർത്തിക്കുന്ന സംരംഭകർക്ക് അവരുടെ ഉല്പന്നങ്ങൾ സി.ഇ. ഐ.ഐ.സിയുടെ ലാബുകളിൽ പരിശോധിച്ച് നിലവാരം ഉറപ്പു വരുത്തുന്നതിനും അവരുടെ സാങ്കേതിക സഹായത്തോടെ ഗുണനിലവാരം മെച്ചപ്പെടുത്തുവാനും സാധിക്കും. കേരളത്തിലുള്ള സംരംഭകർക്ക് ഈ മേഖലയിലേക്ക് കടന്നു വരുന്നതിനുള്ള പ്രോത്സാഹനവും ഒരുക്കുന്നതാണ്.
ഹരിതോർജ്ജ മേഖലയിൽ വിപുലമായ ഗവേഷണ – വികസന പ്രവർത്തനങ്ങൾക്കും നൂതന ആശയങ്ങൾ നടപ്പിലാക്കുന്നതിനുള്ള ഇൻകുബേഷൻ, സ്റ്റാർട്ട് അപ് പശ്ചാത്തലസൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും ഈ സഹകരണംകൊണ്ട് സാധിക്കും. ഇതുകൂടാതെ ഡൈനാമിക് ആന്റ് ഇന്റലിജന്റ് പവർ മാനേജ്‌മെന്റ് സിസ്റ്റം, അഡ്വാൻസ്ഡ് മീറ്ററിംഗ് ഇൻഫ്രാസ്ട്രക്ചർ, ഓട്ടോമേഷൻ, ജിയോഗ്രാഫിക്കൽ ഇൻഫർമേഷൻ സിസ്റ്റം ഔട്ട്‌ടേജ് മാനേജ്‌മെന്റ് സിസ്റ്റം (OMS), എന്റർപ്രൈസ് റിസോഴ്‌സ് പ്ലാനിംഗ്, കസ്റ്റമർ റിലേഷൻ എന്നിവ ഉൾപ്പെടുന്ന സ്മാർട്ട് ഗ്രിഡ് സാങ്കേതികവിദ്യകൾ , ഇലക്ട്രിക് വെഹിക്കിൾ ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ, ഡിമാൻഡ് സൈഡ് മാനേജ്‌മെന്റ്, ഡിമാൻഡ് റെസ്‌പോൺസ്, ഹോം ഓട്ടോമേഷൻ, അനലിറ്റിക്‌സ്, ലോഡ് ഫോർകാസ്റ്റിംഗ്, ഡിസ്ട്രിബ്യൂട്ടഡ് എനർജി റിസോഴ്‌സ്, ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം (ഗ്രിഡ്/സ്റ്റോറേജ് കമ്മ്യൂണിറ്റി സ്റ്റോറേജ്), തുടങ്ങിയവ മെച്ചപ്പെടുത്തുവാനുള്ള പ്രവർത്തനങ്ങളും നടത്തുന്നതാണ്.
ചീഫ് സെക്രട്ടറിയുടെ കമ്മിറ്റി റൂമിൽ വെച്ച് നടന്ന ധാരാണാ പത്രം ഒപ്പിടുന്ന ചടങ്ങിൽ വൈദ്യുതി വകുപ്പു മന്ത്രി ശ്രീ. കെ. കൃഷ്ണൻകുട്ടി ഓൺലൈനായി സംസാരിച്ചു., ചീഫ് സെക്രട്ടറി ഡോഃ വി. പി. ജോയി ഐ.എ.എസ്, മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഡോഃ കെ. എം. എബ്രഹാം ഐ.എ.എസ്, ടാറ്റാ പവർ കമ്പനി സി. ഇ. ഒ ഡോഃ പ്രവീർ സിൻഹ, കെ.എസ്.ഇ.ബി.എൽ സിഎം.ഡി . ഡോഃ ബി. അശോക് ഐ.എ.എസ്, കെ. ഡിസ്ക് മെമ്പർ സെക്രട്ടറി ഡോഃ പി. വി. ഉണ്ണിക്കൃഷ്ണൻ, ക്ളീൻ എനർജി ഇന്റർനാഷണൽ ഇൻകുബേഷൻ സെന്റർ സി. ഇ. ഒ ഡോഃ ജി. ഗണേഷ് ദാസ്, ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ ശ്രീ. വി. സി. അനിൽകുമാർ, ഫൗണ്ടേഷൻ ഫോർ ഇന്നൊവെഷൻ ആന്റ് സോഷ്യൽ എന്റർപ്രണർഷിപ്പ് ഡയറക്ടർ ശ്രീ. ജേക്കബ് പൗലോസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഇ. എം. സി. ഡയറക്ടർ ഡോഃ ആർ. ഹരികുമാർ ചടങ്ങിന് നന്ദി പറഞ്ഞു.
Comments are closed.