ജില്ലയില്‍ 1000 പേര്‍ക്ക് കൂടി കോവിഡ്
വയനാട് ജില്ലയില്‍ ഇന്ന് (01.02.22) 1000 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 497 പേര് രോഗമുക്തി നേടി. 26 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.
ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 153646 ആയി. 142708 പേര് രോഗമുക്തരായി. നിലവില്‍ 9124 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 8836 പേര് വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 814 കോവിഡ് മരണം ജില്ലയില്‍ ഇതുവരെ സ്ഥിരീകരിച്ചു. പുതുതായി നിരീക്ഷണത്തിലായ 1293 പേര് ഉള്‍പ്പെടെ ആകെ 11635 പേര് നിലവില്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ നിന്ന് 1973 സാമ്പിളുകള്‍ ഇന്ന് പരിശോധനയ്ക്ക് അയച്ചു. നിലവില്‍ ജില്ലയില്‍ 13 ആക്റ്റീവ് കോവിഡ് ക്ലസ്റ്ററാണ് ഉളളത്.
Comments are closed.