ജില്ലയില്‍ 1602 പേര്‍ക്ക് കൂടി കോവിഡ്

ജില്ലയില്‍ 1602 പേര്‍ക്ക് കൂടി കോവിഡ്

വയനാട് ജില്ലയില്‍ ഇന്ന് (02.02.22) 1602 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 1100 പേര്‍ രോഗമുക്തി നേടി. 15 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 1601 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. കൂടാതെ ഇതര സംസ്ഥാനത്ത് നിന്ന് വന്ന ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചു.

ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 155248 ആയി. 143808 പേര്‍ രോഗമുക്തരായി. നിലവില്‍ 9016 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 8714 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 822 കോവിഡ് മരണം ജില്ലയില്‍ ഇതുവരെ സ്ഥിരീകരിച്ചു. പുതുതായി നിരീക്ഷണത്തിലായ 1074 പേര്‍ ഉള്‍പ്പെടെ ആകെ 10477 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ നിന്ന് 2454 സാമ്പിളുകള്‍ ഇന്ന് പരിശോധനയ്ക്ക് അയച്ചു. നിലവില്‍ ജില്ലയില്‍ 13 ആക്റ്റീവ് കോവിഡ് ക്ലസ്റ്ററാണ് ഉളളത്.

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More