എനർജി മാനേജ്മെന്റ് സെന്ററും വേള്‍ഡ് റിസോര്‍സ്ഇന്‍സ്റ്റിറ്റ്യൂട്ടും ധാരണാ പത്രം ഒപ്പു വെച്ചു

ധാരണാ പത്രം ഒപ്പു വെച്ചു

കെട്ടിടങ്ങളിലെ ഊര്‍ജ്ജകാര്യക്ഷമത ഉയര്‍ത്തുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായിഎനർജി മാനേജ്മെന്റ് സെന്ററും വേള്‍ഡ് റിസോര്‍സ്ഇന്‍സ്റ്റിറ്റ്യൂട്ടും 03.03.22 ൽ ധാരണാപത്രത്തില്‍ ഒപ്പു വെച്ചു.

കെട്ടിടങ്ങളിലെ ഊര്‍ജ്ജോപയോഗം അറിയുന്നതിനും താരതമ്യം ചെയ്യുന്നതിനും ഊര്‍ജ്ജച്ചെലവു കുറയ്ക്കുന്നതിനുളള മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുന്നതിനും സഹായകമാകുന്നതരത്തില്‍ കെട്ടിടങ്ങളിലെ ഊര്‍ജ്ജോപയോഗം ബെഞ്ച്മാര്‍ക്ക് ചെയ്യുന്നതിനുളള ഗവേഷണം, ബോധവൽക്കരണം, പരിശീലനം എന്നിവയാണ് ധാരണാപത്രത്തിലൂടെ ലക്ഷ്യമിടുന്നത്.

ഇ.എം.സി. നടത്തുന്ന ഊര്‍ജ്ജയാന്‍  പരിപാടിയുടെ ഭാഗമായി സര്‍ക്കാര്‍ കെട്ടിടങ്ങള്‍ ഊര്‍ജ്ജകാര്യക്ഷമമാക്കുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ നടക്കുന്നുണ്ട് . ഇതിനോടനുബന്ധിച്ചുള്ള പ്രവർത്തനങ്ങളിൽ ഡബ്യൂ. ആർ. ഐ ഇന്ത്യ  എനർജി പർഫോമൻസ് ബെഞ്ച് മാർക്കിംഗിനുള്ള പ്രവർത്തനങ്ങൾ നടത്തും.

ഡബ്യൂ.ആര്‍.ഐ ഇന്ത്യ കാര്‍ബണ്‍ വമനം കുറഞ്ഞ സമ്പദ് വ്യവസ്ഥ എന്ന ലക്ഷ്യത്തോടുകൂടി കേരളത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ നടത്തുണ്ട്.  സര്‍ക്കാര്‍ കെട്ടിടങ്ങള്‍, ആശുപത്രികള്‍, ഹോട്ടലുകള്‍, സിവില്‍ സ്റ്റേഷനുകൾ ഇവയെല്ലം ഊർജ്ജകാര്യക്ഷമമാക്കുന്നതിനായി ഇ. എം. സി. ഊര്‍ജ്ജ ഓഡിറ്റ് നടത്തി റിപ്പോര്‍ട്ട് നടപ്പിലാക്കുന്നുണ്ട്.

ഓൺലൈനായി നടന്ന ചടങ്ങിൽ ഇ. എം. സി. ഡയറക്ടർ ഡോ. ആർ. ഹരികുമാർ,  ഡബ്ള്യൂ. ആർ. ഐ ഇന്ത്യ ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ ഡോഃ ഒ. പി. അഗർവാൾ, ഇ. എം. സി. യിലെയും  ഡബ്ള്യൂ. ആർ ഐ യിലും മറ്റു ഉദ്യോഗസ്ഥരും  പങ്കെടുത്തു.

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More