മാനന്തവാടി സെന്റ് ജോസഫ്‌സ് മിഷൻ ഹോസ്പ്പിറ്റലിൽ ഇനി മുതൽ നേത്രരോഗ ചികിത്സാ വിഭാഗവും.
മാനന്തവാടി സെന്റ് ജോസഫ്‌സ് മിഷൻ ഹോസ്പ്പിറ്റലിൽ ഏറ്റവും ആധുനിക സൗകര്യങ്ങളോട് കൂടിയ നേത്രരോഗ ചികിത്സാസൗകര്യങ്ങൾ ഏപ്രിൽ 22 വെള്ളിയാഴ്ച മുതൽ പ്രവർത്തനം ആരംഭിക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു .
ഇനി ഏറ്റവും കുറഞ്ഞ ചികിത്സാചിലവിൽ , അന്ധതകൾ പ്രധാനമായും തിമിരം, കാഴ്ചക്കുറവ് , ഗ്ലോക്കോമ ,ഡയബെറ്റിക് റെറ്റിനോപതി , ആംബ്ലിയോപിയ , നേത്രപടല അന്ധത, ചെങ്കണ്ണ്, വെള്ളെഴുത്ത്, കണ്‍കുരുവും കണ്‍വീക്കവും, കോര്‍ണിയല്‍ അള്‍സര്‍ തുടങ്ങിയ സങ്കീർണ്ണമായ നേത്ര രോഗങ്ങൾക്കൾപ്പെടെ കണ്ണുമായി ബന്ധപെട്ടു ഒരു സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ ലഭിക്കുന്ന എല്ലാം സൗകര്യങ്ങളും സേവനങ്ങളും വളരെ കുറഞ്ഞ ചിലവിൽ സെന്റ് ജോസഫ്‌സ് മിഷൻ ഹോസ്പിറ്റലിൽ ലഭ്യമാണ്.
സീനിയർ ഓഫ്‍താൽമോളജിസ്റ് ആയ ഡോ . ജയറാമിന്റെ നേതൃത്വത്തിൽ പരിചയ സമ്പന്നരായ ടീമിന്റെ സേവനം സെന്റ് ജോസഫ് മിഷൻ ഹോസ്പിറ്റലിൽ ലഭ്യമായിരിക്കും എന്നും ആശുപത്രി അധികൃതർ അറിയിച്ചു.
Comments are closed.