‘ജീവന’ സ്ത്രീകൾക്ക് മാത്രമായി പ്രത്യേക ഹെൽത്ത് ചെക്ക്അപ് പാക്കേജുമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്

‘ജീവന’ സ്ത്രീകൾക്ക് മാത്രമായി പ്രത്യേക ഹെൽത്ത് ചെക്ക്അപ് പാക്കേജുമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്
മേപ്പാടി: ലോക വനിതാദിനാഘോഷങ്ങളുടെ ഭാഗമായി വനിതകൾക്ക് മാത്രമായി പ്രത്യേക ഹെൽത്ത് ചെക്ക്അപ് പാക്കേജ് ലഭ്യമാണെന്ന് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു. ജീവന എന്ന ഈ പാക്കേജിൽ വയറിന്റെയും പെൽവിസിന്റെയും അൾട്രാ സൗണ്ട് സ്ക്രീനിംഗ്, പാപ്സ്മിയർ, തൈറോയിഡ് പരിശോധന,രക്തത്തിലെ പഞ്ചസാരയുടെ അളവ്, ഹീമോഗ്ലോബിൻ എന്നീ പരിശോധനകൾ കൂടാതെ സ്ത്രീ രോഗം, ജനറൽ മെഡിസിൻ, ത്വക്ക് രോഗം, നേത്ര രോഗം, ജനറൽ സർജറി, അസ്ഥി രോഗം, കാൻസർ രോഗം (ബുധൻ, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ മാത്രം)എന്നീ വിഭാഗങ്ങളിലെ ഡോക്ടർമാരുടെ കൺസൾട്ടേഷനുകളും ഒപ്പം ഡയറ്റിഷ്യന്റെ സേവനവും ഉൾപെടുന്ന ഈ പാക്കേജിന് വെറും 499 രൂപ മാത്രമാണ് ഈടാക്കുന്നത്.
ബുക്കിങ്ങിലൂടെ മാത്രം ലഭ്യമാകുന്ന ഈ സേവനങ്ങളുടെ കൂടുതൽ വിവരങ്ങൾക്ക് 811188 1122 എന്ന നമ്പറിൽ ബന്ധപ്പെടാം

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More