അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനാചരണം
അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി റേഡിയോ മാറ്റൊലി, എക്സൈസ് വകുപ്പ്, റോട്ടറി ക്ലബ്ബ് എന്നിവയുടെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ബോധവൽക്കരണ റാലിയും സാഹിത്യ മത്സരവും സംഘടിപ്പിച്ചു . കൽപ്പറ്റ പുതിയ ബസ്റ്റാൻഡ് പരിസരത്ത് നിന്നാരംഭിച്ച റാലി ജില്ലാ കളക്ടർ ഡോക്ടർ രേണു രാജ് ഐഎഎസ് ഫ്ലാഗ് ഓഫ് ചെയ്തു . കൽപ്പറ്റ നിയോജകമണ്ഡലം എംഎൽഎ അഡ്വക്കേറ്റ് ടി സിദ്ദിഖ് ഉദ്ഘാടനം ചെയ്തു . റേഡിയോ മാറ്റൊലി സ്റ്റേഷൻ ഡയറക്ർ ഫാദർ ബിജോ കറുകപ്പള്ളി എഡിഎം എൻ ഐ ഷാജു എക്സൈസ് ഇൻസ്പെക്ടർ ഷറഫുദ്ദീൻ മാറ്റൊലി പ്രോഗ്രാം പ്രൊഡ്യൂസർ ജോസഫ് പള്ളത്ത്, റെനീഷ് ആര്യപ്പള്ളി, ജീവിത ജ്യോതി ബിജു, ജനനി ശിവപാർവ്വതി എന്നിവർ പങ്കെടുത്തു.
Comments are closed.