വേറിട്ട സംവാദവുമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ ഡോക്ടർമാരും സ്കൂൾ വിദ്യാർത്ഥികളും
ദേശീയ ഡോക്ടർസ് ദിനാചാരണത്തിന്റെ ഭാഗമായി ഡബ്ലിയു എം ഒ സ്കൂളിലെ കുട്ടി ഡോക്ടർമാർ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ ഡോക്ടർമാരുമായി സംവദിച്ചു. സന്ദർശനത്തിന്റെ ഭാഗമായി അനാട്ടമി മ്യൂസിയത്തിലേക്ക് നടത്തിയ യാത്ര കുട്ടികളിൽ അവബോധവും അതിലുപരി തങ്ങൾ പാഠപുസ്തകങ്ങളിലെ ചിത്രങ്ങളിൽ മാത്രം കണ്ടിരുന്ന തങ്ങളുടെ ശരീരത്തിനകത്തുള്ള അവയവങ്ങളുടെ നേരിട്ടുള്ള കാഴ്ച അവരിൽ ആശ്ചര്യവും ഉണ്ടാക്കി. സ്കൂൾ വിദ്യാർത്ഥികളിൽ മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ സാധ്യതകളെ കുറിച്ചുള്ള അറിവ് വർധിപ്പിക്കുന്ന ആസ്റ്റർ വളന്റിയേഴ്‌സിന്റെ വിവിധ പദ്ധതികളുടെ ഭാഗമായാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത്. എക്സിക്യൂട്ടീവ് ട്രസ്റ്റീ യു ബഷീറിന്റെ സാന്നിധ്യത്തിൽ മെഡിക്കൽ കോളേജ് ഡീൻ ഡോ. ഗോപകുമാരൻ കർത്താ, മെഡിക്കൽ സൂപ്രണ്ട് ഡോ. മനോജ് നാരായണൻ, ഡബ്ലിയു എം ഒ സ്കൂൾ പ്രിൻസിപ്പാൾ എസ് ഉമ്മർ, സ്കൂൾ മാനേജർ അഷറഫ് പി ടി, സൂപ്പി കല്ലൻങ്കോടൻ, ഡോ. ഷാനവാസ് പള്ളിയാൽ, ആസ്റ്റർ വളന്റിയർ ലീഡ് മുഹമ്മദ് ബഷീർ എന്നിവർ ചടങ്ങിൽ സംസാരിച്ചു
Comments are closed.