ദേശീയ അവാർഡ് ഏറ്റുവാങ്ങി കമ്മ്യൂണിറ്റി റേഡിയോ മാറ്റൊലി

ദേശീയ അവാർഡ് ഏറ്റുവാങ്ങി കമ്മ്യൂണിറ്റി റേഡിയോ മാറ്റൊലി
ന്യൂഡൽഹി: കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം പ്രഖ്യാപിച്ച കമ്മ്യൂണിറ്റി റേഡിയോയ്ക്കുള്ള ദേശീയ പുരസ്കാരം റേഡിയോ മാറ്റൊലി ഏറ്റുവാങ്ങി. തേമാറ്റിക് വിഭാഗത്തിൽ ലഭിച്ച പുരസ്ക്കാരം 50000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ്. കാലാവസ്ഥാ വ്യതിയാനം എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി പ്രക്ഷേപണം ചെയ്ത ഋതുഭേദം എന്ന പരമ്പരയാണ് അവാർഡിന് അർഹമായത്. നബാർഡിന്റെ സാമ്പത്തിക സഹകരണത്തോടെയാണ് പരിപാടി പ്രക്ഷേപണം ചെയ്തത്. പ്രോഗ്രാം പ്രൊഡ്യൂസർ ജോസഫ് പള്ളത്താണ് പരിപാടി തയ്യാറാക്കിയത്. ഇന്ത്യയിലെ 448 റേഡിയോ സ്റ്റേഷനുകളിൽ നിന്നുമാണ് റേഡിയോ മാറ്റൊലിയെ തേടി പുരസ്‌കാരം എത്തിയത്. ഇത് മൂന്നാം തവണയാണ് റേഡിയോ മാറ്റൊലിക്ക് ദേശീയ പുരസ്കാരം ലഭിക്കുന്നത്. സുസ്ഥിരത എന്ന വിഭാഗത്തിൽ 2013 ലും 2018 ലും റേഡിയോ മാറ്റൊലിക്ക് ദേശീയ അംഗീകാരം ലഭിച്ചിരുന്നു. ജൂലൈ 23 ഞായറാഴ്ച ന്യൂ ഡൽഹി ജവഹർലാൽ നെഹ്‌റു യൂണിവേഴ്സിറ്റി ക്യാമ്പസിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ്സ് കമ്മ്യൂണിക്കേഷൻ ന്റെ ഓഡിറ്റോറിയത്തിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ കേന്ദ്ര വാർത്ത വിതരണ – യുവജന ക്ഷേമ വകുപ്പ് മന്ത്രി അനുരാഗ് സിംഗ് ഠാക്കൂർ പുരസ്കാരങ്ങൾ വിതരണം ചെയ്തു. മന്ത്രാലയത്തിന്റെ സെക്രട്ടറി അപൂർവ ചന്ദ്ര IAS, ജോയിന്റ് സെക്രട്ടറി നീരജ ശേഖർ തുടങ്ങിയവർ     ചടങ്ങിൽ പങ്കെടുത്തു. റേഡിയോ മാറ്റൊലി സ്റ്റേഷൻ ഡയറക്ടർ ഫാ. ബിജോ തോമസ് മാറ്റൊലിക്കു വേണ്ടി പുരസ്‌കാരം ഏറ്റുവാങ്ങി.

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More