കമ്മ്യൂണിറ്റി റേഡിയോ അസ്സോസിയേഷൻ കേരള ഘടകം സമ്മേളനം നടത്തി
ദ്വാരക- കമ്മ്യൂണിറ്റി റേഡിയോ മാറ്റൊലിയുടെ ആഭിമുഖ്യത്തിൽ കേരളത്തിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി റേഡിയോകളുടെ സമ്മേളനം നടത്തി. റേഡിയോ മാറ്റൊലിയിൽ വെച്ച് നടത്തിയ സമ്മേളനത്തിൽ കമ്മ്യൂണിറ്റി റേഡിയോ അസ്സോസിയേഷൻ ദേശീയ പ്രസിഡൻ്റ് ഡോ. ഹരി കുൽക്കർണി അദ്ധ്യക്ഷത വഹിച്ചു. എടവക ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എച്ച്. ബി. പ്രദീപ് സമ്മേളനം ഉദ്ഘാടനം ചെയ്തു. കേരളത്തിലെ 18 കമ്മ്യൂണിറ്റി റേഡിയോകളിൽ നിന്നുളള പ്രതിനിധികൾ പങ്കെടുത്ത സമ്മേളനത്തിൽ കമ്മ്യൂണിറ്റി റേഡിയോ നേരിടുന്ന പ്രതിസന്ധികളും പ്രശ്നങ്ങളും ചർച്ചാവിഷയമായി. സി.ആർ.എ. കേരള ഘടകത്തിൻറെ പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടത്തി. സി.ആർ.എ. ദേശീയ എക്സിക്യൂട്ടീവ് അംഗമായി റേഡിയോ മാറ്റൊലി സ്റ്റേഷൻ ഡയറക്ടർ ഫാ. ബിജോ തോമസിനെ യോഗം ഏകകണ്ഠമായി തിരഞ്ഞെടുത്തു.
മാനന്തവാടി തഹസിൽദാർ എം.ജെ.അഗസ്റ്റിൻ ആശംസകൾ നേർന്നു. സി.ആർ.എ. കേരള ഘടകത്തി ൻ്റെ പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട റേഡിയോ സാന്ത്വനം ഡയറക്ടർ എൻ. എം. പിളള, ഹലോ റേഡിയോ പ്രതിനിധി സൂരജ് രാജ് തുടങ്ങിയവർ സംസാരിച്ചു.
Prev Post
Comments are closed.