ക്ഷീരവികസന വകുപ്പിന്റെ മാധ്യമ പുരസ്‌കാരം തുടർച്ചയായ നാലാം തവണയും റേഡിയോ മാറ്റൊലിക്ക്
ദ്വാരക : കേരള സംസ്ഥാന ക്ഷീര വികസന വകുപ്പ് നൽകുന്ന 2023 -2024 ലെ മാധ്യമ അവാർഡിന് ശ്രവ്യ മാധ്യമ വിഭാഗത്തിൽ റേഡിയോ മാറ്റൊലി ടെക്നീഷ്യനും പ്രോഗ്രാം പ്രൊഡ്യൂസറുമായ ശ്രീകാന്ത് കെ അർഹനായി. 25,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. ക്ഷീരമേഖലയിലൂടെ അതിജീവനം സാധ്യമാക്കിയ പനമരം സ്വദേശികളായ കാഴ്ച പരിമിതരായ ചാത്തുവിന്റെയും ശാന്തയുടേയും വിജയഗാഥ പരിചയപ്പെടുത്തിയ റേഡിയോ മാറ്റൊലിയുടെ ക്ഷീരഗ്രാമം പരിപാടിയാണ് പുരസ്കാരത്തിന് അർഹമായത്. വയനാട് ജില്ലയിലെ പാർശ്വവത്കരിക്കപ്പെട്ടവരുടേയും സാധാരണക്കാരായ കർഷകരുടേയും ഉന്നമനത്തിനായി പ്രവർത്തിക്കുന്ന റേഡിയോ മാറ്റൊലിക്ക് തുടർച്ചയായി നാലാം തവണയാണ് ക്ഷീര വികസന വകുപ്പിന്റെ മാധ്യമ പുരസ്കാരം ലഭിക്കുന്നത്. ഇടുക്കി അണക്കരയിൽ ഈ മാസം 18 മുതൽ 20 വരെ നടക്കുന്ന സംസ്ഥാന ക്ഷീര സംഗമത്തിന്റെ വേദിയിൽ വെച്ച് അഡ്വ . ഡീൻ കുര്യാക്കോസ് എം. പി അവാർഡ് നൽകും.
Comments are closed.