മാനന്തവാടി: മാനന്തവാടിയിലെ ആരോഗ്യ മേഖലയിൽ സുത്യർഹമായ സേവനമനുഷ്ഠിച്ചു വരുന്ന സെന്റ് ജോസഫ്സ് മിഷൻ ഹോസ്പിറ്റലിൽ നേഴ്സസ് ഡേ വരാഘോഷത്തിന്റെ ഭാഗമായി നേഴ്സുമാരുടെ നേതൃത്വത്തിൽ മിനി വാക്കത്തോൺ സംഘടിപ്പിച്ചു. മാനന്തവാടി ഫയർ ആൻഡ് റെസ്ക്യൂ ഡിപ്പാർട്ട്മെന്റിലെ സ്റ്റേഷൻ ഓഫീസർ വിശ്വാസ് പി. വി വാക്കത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു. ഹോസ്പിറ്റൽ ഡയറക്ടർ ഫാദർ മനോജ് കവലക്കാടൻ അധ്യക്ഷത വഹിച്ചു.
ഹോസ്പിറ്റലിൽ നിന്നും ആരംഭിച്ച വാക്കത്തോണിൽ നൂറോളം നഴ്സുമാർ പങ്കെടുത്തു. മാനന്തവാടി ടൗൺ പ്രദക്ഷിണം ചെയ്ത് വാക്കത്തോൺ ഹോസ്പിറ്റലിൽ സമാപിച്ചു.( സിപിആർ) കാർഡിയോ പൾമനറി റീറെസിറ്റേഷന്റെ പ്രാധാന്യം പ്രകടമാക്കുന്ന ടാബ്ലോ വക്കത്തോണിൽ ശ്രദ്ധയാകർഷിച്ചു.
ഇന്റർനാഷണൽ നേഴ്സസ് ഡേയോട് അനുബന്ധിച്ച് നിരവധി പരിപാടികളാണ് സെന്റ് ജോസഫ് മിഷൻ ഹോസ്പിറ്റൽ നടത്തുന്നത്. ട്രൈബൽ വില്ലേജുകളിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്, വസ്ത്ര വിതരണം, ഭക്ഷണ കിറ്റ് വിതരണം, ആരോഗ്യ ബോധവൽക്കരണ ക്ലാസുകൾ തുടങ്ങിയ പരിപാടികളുമായി ഒരാഴ്ച നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾ ആണ് ഹോസ്പിറ്റലിലെ നേഴ്സുമാരുടെ നേതൃത്വത്തിൽ ഒരുക്കിയിട്ടുള്ളത്.
Comments are closed.