ജനീവ: ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ കൗണ്‍സിലിലേക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. ചൈന, റഷ്യ, ക്യൂബ, പാകിസ്ഥാൻ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങൾ കൗണ്‍സിലിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 47 അംഗ രാജ്യങ്ങളുടെ കൗണ്‍സിലിൽ 15 സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പാണ് നടക്കുന്നത്. അഞ്ച് മേഖലകളായാണ് യു.എൻ മനുഷ്യാവകാശ കൗണ്‍സിൽ സീറ്റുകൾ വിഭജിച്ചിരിക്കുന്നത്. ആഫ്രിക്കൻ ഗ്രൂപ്പ്, ഏഷ്യാ-പസഫിക്, ഈസ്റ്റേണ്‍ യൂറോപ്പ്, ലാറ്റിനമേരിക്കയും കരീബിയയും, വെസ്റ്റേണ്‍ യൂറോപ്പും മറ്റ് പ്രദേശങ്ങളും എന്നിങ്ങനെയാണിത്. മൂന്ന് വർഷത്തെ കാലാവധിയാണ് തെരഞ്ഞെടുക്കപ്പെടുന്ന രാജ്യത്തിന് ലഭിക്കുക. ഇന്നത്തെ തിരഞ്ഞെടുപ്പിൽ വിജയിക്കുന്ന രാജ്യങ്ങളുടെ കാലാവധി 2021 ജനുവരി മുതലാണ് ആരംഭിക്കുക. യുഎൻ ജനറൽ അസംബ്ലിയിൽ രഹസ്യ ബാലറ്റ് വഴിയാണ് തിരഞ്ഞെടുപ്പ്. കൗണ്‍സിൽ അംഗത്വം ലഭിക്കാൻ കുറഞ്ഞത് 97 വോട്ടുകളാണ് രാജ്യങ്ങൾക്കു വേണ്ടത്. ഇന്ത്യ നിലവിൽ യുഎൻ മനുഷ്യാവകാശ കൗണ്‍സിൽ അംഗമാണ്.
Comments are closed.