പി എസ് സി പരീക്ഷാ പരിശീലനം

ബത്തേരി : സുൽത്താൻ ബത്തേരി ഗവണ്മെന്റ് സർവജന ഹയർ സെക്കണ്ടറി സ്‌കൂൾ എൻ എസ് എസ് , കരിയർ ഗൈഡൻസ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി സൗജന്യ പി എസ് സി പരീക്ഷാ പരിശീലനം ആരംഭിച്ചു . കോമ്പിറ്റെൻസി സർക്കിൾ അഥവാ സി സർക്കിൾ എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ ഓൺലൈൻ പരിശീലനത്തിന്റെയ് ഉത്ഘാടനം സുൽത്താൻ ബത്തേരി നഗരസഭാ ചെയർ പേഴ്സൺ ഇൻ ചാർജ് ജിഷാ ഷാജി 30 -10 -20 വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് ഓൺലൈൻ ആയി നിർവഹിക്കും. ഒക്ടോബര് 10 നു ആരംഭിച്ച ഓൺലൈൻ പരിശീലന പദ്ധതിയിൽ 111 വിദ്യാർഥികൾ ആണുള്ളത് . എല്ലാ ദിവസവും സ്റ്റഡി മെറ്റീരിയൽസ്, പരീക്ഷാ , പുനഃപരീക്ഷ , സൂപ്പർ സൺ‌ഡേ മെഗാ ടെസ്റ്റ് , വിജയികൾക്ക് സമ്മാനങ്ങൾ എന്നിവ ഈ സി സർക്കിൾ പ്രവർത്തനങ്ങൾക്കു കൂടുതൽ കാര്യക്ഷമത നൽകി . നഗരസഭാ വികസന കാര്യാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി കെ സഹദേവൻ , വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ വത്സ ജോസ് , ഡിവിഷൻ കൗൺസിലർ ഷിഫാനത് , സെക്രട്ടറി അലി അസ്ഹർ എൻ കെ , എൻ എസ് എസ് ഡിസ്ട്രിക്ട് കോ ഓർഡിനേറ്റർ ശ്യാൽ കെ എസ്, കാരിയർ ഗൈഡൻസ് ഡിസ്ട്രിക്ട് കോഓർഡിനേറ്റർ ഫിലിപ്പ് സി ഇ , ഹെഡ് മാസ്റ്റർ എൻ സി ജോർജ് , വി എഛ് എസ് സി പ്രിൻസിപ്പൽ ബിജി ജേക്കബ് , പി ടി എ പ്രസിഡന്റ് എം അബ്ദുൽ അസിഎസ് , എം പി ടി എ പ്രസിഡന്റ് സകീന നാസർ , റസീന കെ കെ , തോമസ് വി വി ,കുമാരി അപർണ അനിൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിക്കും . കോഴിക്കോട് കോച്ചിങ് കം ഗൈഡൻസ് സെന്റര് ഡിവിഷണൽ എംപ്ലോയ്‌മെന്റ് ഓഫീസർ എം ആർ രവികുമാർ മുഖ്യ പ്രഭാഷണം നടത്തും . സി സർക്കിൾ ജില്ലാ കോ ഓർഡിനേറ്റർ പി കെ സലിം പദ്ധതി വിശദീകരണം നടത്തും . പ്രിൻസിപ്പൽ പി എ അബ്ദുൾനാസർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിന് എൻ എസ് എസ് കോ ഓർഡിനേറ്റർ ശുഭാങ് കെ പി സ്വാഗതവും , ചീഫ് മെന്റർ സ്വപ്ന പി നന്ദിയും പറയും

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More