മാനന്തവാടി:മുന്നോക്ക വിഭാഗത്തിലെ സാമ്പത്തീകമായി പിന്നാക്കം നില്‍ക്കുന്ന അര്‍ഹരായവര്‍ക്ക് 10% സംവരണം നടപ്പിലാക്കാനുള്ള തീരുമാനത്തിനെതിരെ രംഗത്ത് വന്ന വിഭാഗീയ ശക്തികള്‍ സാമൂഹീക മര്യാദ പുലര്‍ത്തണമെന്ന് ചെറുപുഷ്പ മിഷന്‍ ലീഗ് മാനന്തവാടി രൂപത സമിതി.സ്വന്തം സമുദായ താത്പര്യങ്ങള്‍ മാത്രം സംരംക്ഷിക്കാന്‍ എല്ലാവിധ സമ്മര്‍ദ്ദ തന്ത്രങ്ങളും കൈക്കൊള്ളുന്ന ഇക്കൂട്ടര്‍ മറ്റുള്ളവരുടെ ന്യായമായ അവകാശങ്ങള്‍ക്ക് എതിര് നില്‍ക്കുന്നത് ഭൂഷണമല്ലെന്ന് സംഘടന ചൂണ്ടിക്കാട്ടി.
Comments are closed.