ന്യൂസിലൻഡ് സർക്കാരിലെ ആദ്യ ഇന്ത്യൻ മന്ത്രിയായി മലയാളിയായ പ്രിയങ്ക രാധാകൃഷ്ണൻ. ലേബർ പാർട്ടി എംപിയായ പ്രിയങ്ക രാധാകൃഷ്ണന് സമൂഹിക വികസനം, യുവജനക്ഷേമം, സന്നദ്ധ മേഖല എന്നീ വകുപ്പുകളുടെ ചുമതലയാണ് നൽകിയിരിക്കുന്നത്.
തൊഴിൽ സഹമന്ത്രിയുടെ ചുമതല കൂടി ഇവർക്ക് നൽകിയിട്ടുണ്ട്. രണ്ടാം വട്ടമാണ് പ്രിയങ്ക എംപിയാവുന്നത്. കഴിഞ്ഞ മന്ത്രിസഭയിൽ മന്ത്രിയായിരുന്ന ജെന്നി സെയിൽസയുടെ പേഴ്സണൽ സെക്രട്ടറിയായിരുന്നു അവർ.
ലേബർ പാർട്ടി സർക്കാരിന്റെ രണ്ടാമത്തെ ടേമിൽ അസിസ്റ്റന്റ് സ്പീക്കർ പദവിയും വഹിച്ചിരുന്നു. എറണാകുളം സ്വദേശിനിയാണ് പ്രിയങ്ക.
Comments are closed.