അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഭരണം നിലനിര്‍ത്താനുള്ള സാധ്യതകളാണ് പുറത്തുവരുന്നത്. 238 ഇലക്ടറല്‍ വോട്ടുകള്‍ ജോ ബൈഡന്‍ നേടിയപ്പോള്‍ 213 ഇലക്ടറല്‍ വോട്ടുകളുമായി ട്രംപ് തൊട്ടുപിറകെയുണ്ട്. കഴിഞ്ഞ തവണ ജയിച്ച സംസ്ഥാനങ്ങളിലെല്ലാം ആധിപത്യം നിലനിര്‍ത്തുന്നതാണ് ട്രംപിന്റെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നത്.
പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത ട്രംപ് അമേരിക്കന്‍ ജനതയോട് നന്ദിപറഞ്ഞു. തെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് ജോ ബൈഡനും രംഗത്തെത്തി. നേരത്തെ വിജയം ഉറപ്പാണെന്നും ഡെമോക്രാറ്റുകള്‍ തങ്ങളുടെ വോട്ടുകള്‍ മോഷ്ടിക്കുമെന്നും കാണിച്ച് ട്രംപ് ട്വീറ്റ് ചെയ്തു. എന്നാല്‍ മിനിറ്റുകള്‍ക്കകം ട്വിറ്റര്‍ ട്രംപിന്റെ ട്വീറ്റ് പിന്‍വലിച്ചു.
Comments are closed.