ഏഷ്യൻ മേഖലയിലെ രാജ്യങ്ങൾക്കിടയിൽ ഏറ്റവും കൂടുതൽ അഴിമതി ഇന്ത്യയിൽ. അന്തർദേശിയ അഴിമതി വിരുദ്ധ സന്നദ്ധ സംഘമായ ട്രാൻസ്പരൻസി ഇന്റർ നാഷണലിന്റെതാണ് പഠനം. ഇന്ത്യയിൽ 39 ശതമാനം പ്രവർത്തികളിലും അഴിമതി നടക്കുന്നതായും ലോക്ക് ഡൗണിന് ശേഷം അഴിമതി കൂടുതൽ ശക്തമായതായും പഠനം വിലയിരുത്തുന്നു.
ഇന്ത്യയിലെ അഴിമതി വിരുദ്ധ സംവിധാനങ്ങൾക്ക് മേൽ ശക്തമായ ചോദ്യം ഉയർത്തുന്നതാണ് ട്രാൻസ്പരൻസി ഇന്റർ നഷണലിന്റെ പഠനം. അന്തർ ദേശിയ തലത്തിൽ ഏറെ അംഗീകരിക്കപ്പെട്ട അഴിമതി വിരുദ്ധ സന്നദ്ധ സംഘമാണ് ട്രാൻസ്പരൻസി ഇന്റർ നാഷ്നൽ. ഏഷ്യൻ മേലയലിൽ ഇവർ നടത്തിയ പഠനം അതുകൊണ്ട് തന്നെ ഇന്ത്യയിലെ അഴിമതിയുടെ അവസ്ഥ ഗുരുതരമകുന്നു ഏന്നതിന് തെളിവാണ്. 50 ശതമാനം ആളുകൾക്കും രാജ്യത്ത് സേവനം ലഭിക്കുന്നത് കൈക്കൂലി നൽകിയതിന്റെ ഫലമായാണ്. 32 ശതമാനം പേർക്ക് സേവനം ലഭിക്കുന്നത് ശുപാർശകളും വ്യക്തിബന്ധവും മൂലവുമാണ്.
കണക്കുകൾ പ്രതികൂലമാകുമ്പോഴും രാജ്യത്തെ ജനങ്ങളിൽ 63 ശതമാനം പേരും സർക്കാർ അഴിമതി ഇല്ലാതാക്കാൻ ശ്രമിക്കുന്നതായി വിശ്വസിക്കുന്നവരാണെന്നും പഠനം പറയുന്നു. കമ്പോഡിയയും ഇന്ത്യോനേഷ്യയും ആണ് അഴിമതിയുടെ കാര്യത്തിൽ ഏഷ്യൻ മേഖലയിൽ ഇന്ത്യയ്ക്ക് പിന്നിൽ രണ്ടും മുന്നും സ്ഥാനത്ത് ഉള്ളത്.
Comments are closed.