കോവിഡ് കാലത്ത് 80 കോടി പേര്‍ക്ക് സൗജന്യ ഭക്ഷണം ലഭ്യമാക്കിയെന്ന് കേന്ദ്രധനമന്ത്രി

സാമ്പത്തിക പദ്ധതികൾ വഴി 400 ദശലക്ഷം കർഷകർക്ക് മെച്ചമുണ്ടായതായി കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍. ആത്മനർഭർ പദ്ധതികൾ സാമ്പത്തിക ഉണർവ് നൽകി. രണ്ട് വാക്സിൻ കൂടി ഉടൻ വിതരണം ചെയ്യാനാകുമെന്നാണ് പ്രതീക്ഷ. കോവിഡ് മൂലമാണ് രാജ്യത്ത് സാമ്പത്തിക ഇടിവുണ്ടായത്. കോവിഡ് കാലത്ത് 80 കോടി പേര്‍ക്ക് സൗജന്യ ഭക്ഷണം ലഭ്യമാക്കി. കോവിഡ് മരണങ്ങള്‍ ഏറ്റവും കുറവ് ഇന്ത്യയിലാണ്.

സാമ്പത്തിക മേഖല തിരിച്ച് പിടിക്കാനുള്ള ശ്രമം ഊ൪ജ്ജിതമായി നടക്കുന്നു. 2021 പല നാഴികകല്ലുകളുടെയും വർഷമാണ്. കർഷകരുടെ വരുമാനം ഇരട്ടിയാക്കൽ, സ്ത്രീ ശാക്തീകരണം, യുവാക്കൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ എന്നിവ യാഥാ൪ഥ്യമാക്കുമെന്നും ധനമന്ത്രി ബജറ്റവതരണത്തില്‍ പറഞ്ഞു

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More