ഡോ. ബി. ആര്‍. അംബേദ്കര്‍ പുരസ്‌കാര നിറവില്‍ റേഡിയോ മാറ്റൊലി
പ്രോഗ്രാം പ്രൊഡ്യൂസര്‍ പൂർണിമ കെ. ആണ് പുരസ്‌കാരാർഹമായ റിപ്പോർട്ട് തയ്യാറാക്കിയത്
ഡോ. ബി. ആര്‍. അംബേദ്കര്‍ പുരസ്‌കാര നിറവില്‍ റേഡിയോ മാറ്റൊലി
ദ്വാരക: സംസ്ഥാനസർക്കാർ പ്രഖ്യാപിച്ച ഡോ. ബി. ആര്‍. അംബേദ്കര്‍ മാധ്യമപുരസ്‌കാരം തുടർച്ചയായ അഞ്ചാം തവണയും റേഡിയോ മാറ്റൊലിക്ക്. ശ്രവ്യമാധ്യമ വിഭാഗത്തിലാണ് റേഡിയോ മാറ്റൊലി പുരസ്‌കാരം സ്വന്തമാക്കിയത്. പട്ടികജാതി-പട്ടികവർഗ ക്ഷേമ പ്രവർ ത്തനങ്ങള്‍ സംബന്ധിച്ച റിപ്പോർട്ടുകൾക്ക് നല്കുന്നതാണ് പുരസ്‌കാരം. ആദിവാസി ഭാഷയില്‍ തന്നെ അവതരിപ്പിക്കുന്ന തുടിച്ചെത്തം എന്ന പരിപാടിക്കാണ് പുരസ്‌കാരം ലഭിച്ചത്. പ്രോഗ്രാം പ്രൊഡ്യൂസര്‍ പൂർണിമ കെ. ആണ് പുരസ്‌കാരാർഹമായ റിപ്പോർട്ട് തയ്യാറാക്കിയത്. 15,000 രൂപയും ഫലകവുമടങ്ങുന്നതാണ് അവാർഡ്. ഡിസംബര്‍ 06 ന് തിരുവനന്തപുരം കെ.ടി.ഡി.സി. ചൈത്രം ഓഡിറ്റോറിയത്തില്‍ ചേരുന്ന സമ്മേളനത്തില്‍ സ്പീക്കര്‍ എ. എന്‍. ഷംസീര്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്കവിഭാഗവകുപ്പ് മന്ത്രി ഓ. ആർ കേളു അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ ശ്രീധന്യ സുരേഷ് ഐ.എ.എസ് സ്വാഗതം ആശംസിക്കും. ജേർണലിസം പാസായ പട്ടിക വിഭാഗക്കാർക്ക് നടപ്പിലാക്കുന്ന 2 വർഷത്തെ ഇൻ്റേൺഷിപ്പ് പദ്ധതിയായ ട്രെയിനിംഗ് ഫോര്‍ കരിയര്‍ എക്സലൻസ് പദ്ധതിയുടെ ഉദ്ഘാടനവും മന്ത്രി ഓ. ആർ കേളു ചടങ്ങിൽ നിർവ്വഹിക്കും.